അരിക്കൊമ്പനുവേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പണപ്പിരിവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടു വരാന്‍ സമൂഹമാധ്യമങ്ങള്‍ വഴി പണം പിരിച്ചുവെന്ന് ആരോപണം. അരിക്കൊമ്പന്‍ ഫാന്‍സ് കേരളം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആനയ്ക്ക് ഭക്ഷണവും ചികിത്സയും നല്‍കാമെന്ന പേരില്‍ പണം പിരിച്ചെന്നാണ് ആരോപണം. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ജിതിന്‍ രാജിനെതിരെയാണ് ആരോപണം. അതേസമയം അരിക്കൊമ്പനുവേണ്ടി 7 ലക്ഷം രൂപ ചിലര്‍ പിരിച്ചെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. നിലവില്‍ അരിക്കൊമ്പന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നിരവധി അക്കൗണ്ടുകള്‍ നിലിവിലുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ മുല്ലക്കുടി ഭാഗത്തു കോര്‍ ഏരിയയിലെ ഉള്‍വനത്തില്‍ ഒന്നുമറിയാതെ സൈ്വര്യവിഹാരത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...

ചർച്ചയും നയതന്ത്രവുമാണ് പരിഹാരം ; ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി മോദിയും പെസെഷ്കിയാനും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച...