ഇടുക്കി : ആനയിറങ്കലിൽ, റേഷൻ കടയ്ക് നേരെ വീണ്ടും അരികൊമ്പന്‍റെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലാളി ലയത്തിന് നേരെയും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ ചക്കകൊമ്പന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. ആനയിറങ്കലിലെ റേഷൻ കടയ്ക് നേരെ ആറു മാസത്തിനിടെ മൂന്നാം തവണയാണ് അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച ആട്ട ആന ഭക്ഷിച്ചു. സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക് നേരെയും ആക്രമണം ഉണ്ടായി. വീടിന്‍റെ ഭിത്തിയ്ക് കേടുപാടുകൾ പറ്റി.
പൂപ്പാറ മാസ് തിയേറ്ററിന് സമീപം ആൾതാമസം ഇല്ലാത്ത വീട് കഴിഞ്ഞ ദിവസം ചക്കകൊമ്പന്‍റെ ആക്രമണത്തിൽ തകർന്നിരുന്നു. ഏതാനും ദിവസങ്ങൾ മുൻപ് വരെ ഇവിടെ തൊഴിലാളികൾ കഴിഞ്ഞിരുന്നതാണ്. മേഖലയിലേ കാട്ടാന ആക്രമണം ഇല്ലാതാക്കുന്നതിനായി അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടിയില്ല. പന്നിയാറിലെ റേഷൻകടയ്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയത് പോലെ ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.