സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കി അഴിക്കുള്ളില്‍ ; വിശദമായി ചോദ്യം ചെയ്യാന്‍ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്തു. അര്‍ജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.  ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായ അര്‍ജ്ജുന്‍ ആയങ്കിയെ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കടത്തിലെ കാരിയറായ ഷെഫീഖിന്റെ മൊഴിയാണ് അര്‍ജ്ജുനെ കുടുക്കുന്നതില്‍ കസ്റ്റംസിന് നിര്‍ണായകമായത് എന്നാണ് സൂചന. കടത്ത് സ്വര്‍ണ്ണം അര്‍ജ്ജുനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം കിട്ടിയതെന്ന് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. അര്‍ജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന അര്‍ജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അര്‍ജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

മുഖ്യപ്രതി മുഹമ്മദ് ഷെഫീഖിനായുള്ള കസ്റ്റഡി അപേക്ഷയില്‍ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ പങ്ക് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണ്ണക്കടത്തിയ മുഹമ്മദ് ഷഫീഖ് പിടിക്കപ്പെടുമെന്നായപ്പോള്‍ ഒടുവില്‍ സംസാരിച്ചത് അര്‍ജ്ജുനുമായാണ്. ഈ ഫോണ്‍ രേഖയും തെളിവായി കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മുഹമ്മദ് ഷെഫീഖിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണ്ണക്കടത്തിലും ഇത് അട്ടിമറിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലും ഒരേ പോലെ പങ്ക് വ്യക്തമായ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. പല കേസിലും ഇടപാടുകാരനായ അര്‍ജ്ജുനില്‍ നിന്ന് മലബാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തിനായി പണം നല്‍കുന്നത് ആരെന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയും കസ്റ്റംസിനുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...