സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ നദീം അബ്‌റാര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ നദീം അബ്‌റാര്‍ കൊല്ലപ്പെട്ടു. അബ്‌റാര്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ പിടിയിലായിരുന്നു. ഇയാളെയും കൊണ്ട് സുരക്ഷാ സേന ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോകുമ്പോള്‍ കൂട്ടാളി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അബ്‌റാര്‍ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ശ്രീനഗറിലെ മലൂറ പരിംപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബ്രാര്‍ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലില്‍ ഒരു വീട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി അബ്രാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ തെരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷ സേന. അബ്രാറുമായി സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ ഒളിച്ചിരുന്ന ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ ഐ ജി വിജയ് കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാടകവീട്ടിൽ എംഡിഎംഎ : യുവ ഡോക്ടർക്കെതിരെ കേസ്

0
തലശ്ശേരി : വാടകവീട്ടിൽനിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടർന്ന് യുവഡോക്ടർക്കെതിരെ പോലീസ്...

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...