അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വത്തിൽ ; തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറും. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.
ഒഴുക്ക് ശക്തമായതോടെ ഗംഗാവലി പുഴയിലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പോലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....