സൈനിക കരാറുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കരസേനാ കേണൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: സൈനിക കരാറുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കരസേനാ കേണൽ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ കമാൻഡിന് കീഴിലെ ആർമി ഓർഡനൻസ് കോർപ്‌സിലെ ഉന്നത ഉദ്യോഗസ്ഥനായ കേണൽ ഹിമാൻഷു ബാലിനെയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തത്. സൈനിക ടെൻഡറുകൾ അനുവദിക്കുന്നതിനും നിലവാരമില്ലാത്ത സാമ്പിളുകൾക്ക് അംഗീകാരം നൽകുന്നതിനും പ്രതിഫലമായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. കാൺപൂർ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് അനധികൃതമായി സഹായങ്ങൾ നൽകിയതിനാണ് നടപടി.

ഈസ്റ്റേൺ ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാർ കേണലിന് കൈക്കൂലി നൽകിയതായി സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. ഈ വർഷം ആദ്യം നടന്ന ഒരു പ്രധാന ടെൻഡർ ഈ കമ്പനിക്ക് ലഭിച്ചത് കൈക്കൂലി നൽകിയാണെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. ഏപ്രിൽ 22-ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ വെച്ച് കേണൽ കമ്പനി പ്രതിനിധികളെ കണ്ടിരുന്നുവെന്നും, അതിനു രണ്ട് ദിവസത്തിന് ശേഷം കരാർ ഇവർക്ക് നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...

ചർച്ചയും നയതന്ത്രവുമാണ് പരിഹാരം ; ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി മോദിയും പെസെഷ്കിയാനും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച...