വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; പണവും സ്വർണവും തട്ടി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണാഭരണവും കൈക്കലാക്കുകയും ചെയ്ത ശേഷം മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാറി(32)നെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. 2022-ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ‌ാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, യുവതിയുടെ കൈയ്യിൽ നിന്ന് പല തവണയായി 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് ആരോപണം. പ്രണയം നടിച്ച് പല സ്‌ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് രണ്ട് തവണ വിളിച്ച് വരുത്തിയെങ്കിലും ഇയാൾ എത്തിയില്ലെന്നും യുവതി പരാതി നൽകി.

അടുത്തിടെ മറ്റൊരു യുവതിയുമായി രജിസ്‌റ്റർ വിവാഹം ചെയ്യാനുള്ള ശ്രമം നടക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഈ വിവരമറിഞ്ഞ പ്രതി കഴകൂട്ടത്തു നിന്ന് ബംഗളുരുവിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നും പിടിയിലായി. റെയിൽവേ പൊലീസിൻ്റെ സഹായത്തോടെ വിഴിഞ്ഞത്തെ പ്രത്യേക സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...