ഹിമാചൽ പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തർക്കം ; വൻ വിജയം നേടിയെന്ന് കോൺഗ്രസ് ; ചോദ്യം ചെയ്ത് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഷിംല: ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ 10,854 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 131 ഗ്രാമപഞ്ചായത്തുകളിൽ എതിരില്ലാതെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. മെയ് 26, 28, 30 തീയതികളിൽ ഈ പഞ്ചായത്തുകളിൽ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഇതോടെ ഒഴിവാക്കി. ജയിച്ചവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നപ്പോൾ, ചിഹ്നമില്ലാതെ ജയിച്ചവരെങ്ങനെ കോൺഗ്രസ് സ്ഥാനാർത്ഥികളാകുമെന്നാണ് ബിജെപി ചോദിക്കുന്നത്.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ 85 പേർ ജില്ലാ പരിഷത്ത് പഞ്ചായത്ത് സമിതി അംഗങ്ങളാണ്. 176 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും (പ്രധാൻ), 286 വൈസ് പ്രസിഡന്റുമാരും (ഉപ്-പ്രധാൻ), 10,307 വാർഡ് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാന ജില്ലയായ ഷിംലയിലാണ് ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ (42 എണ്ണം) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വാർഡ് അംഗങ്ങളുടെ കാര്യത്തിൽ കാംഗ്ര ജില്ലയാണ് മുന്നിൽ. ഇവിടെ 1,657 അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്ത് ബാക്കിയുള്ള സീറ്റുകളിലേക്ക് നിശ്ചയിച്ച പ്രകാരം വോട്ടെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സുർജിത് സിംഗ് റാത്തോഡ് അറിയിച്ചു. എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്ന പഞ്ചായത്തുകൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങളും ഫണ്ടുകളും ലഭിക്കും. ഗ്രാമങ്ങളിൽ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പലയിടങ്ങളിലും മത്സരമില്ലാതെ പ്രതിനിധികളെ തിരഞ്ഞെടുത്തതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ ക്രമക്കേട് ; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക്...

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...