Saturday, April 20, 2024 3:05 pm

സേനാ നവീകരണം പ്രധാന ദൗത്യം ; കരസേന മേധാവിയായി മനോജ് പാണ്ഡെ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ദില്ലി : പുതിയ കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്ന് ചുമതയേറ്റ ശേഷം കരസേന മേധാവി വ്യക്തമാക്കി. സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്നും മനോജ് പാണ്ഡെ പറഞ്ഞു. കരസേനയുടെ ഇരുപത്തിയൊന്‍പതാമത് മേധാവിയായിട്ടാണ് മനോജ് പാണ്ഡെ ചുമതലയേറ്റത്.

Lok Sabha Elections 2024 - Kerala

ചൈനയും പാകിസ്താനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേല്‍ക്കുന്നതെങ്കിലും, വെല്ലുവിളികള്‍ നിരവധിയാണെന്നാണ് മനോജ് പാണ്ഡെ പറയുന്നത്. എല്ലാ വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ സൈന്യവും വ്യോമസേനയും നാവികസേനയും പൂർണ്ണമായും സജ്ജമാണ്. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും മനോജ് പാണ്ഡെ വ്യക്തമാക്കി.

കരസേനയുടെ 29-ാമത് മേധാവിയായി സ്ഥാനമേറ്റ ശേഷം ജനറൽ മനോജ് പാണ്ഡെ ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് രക്തസാക്ഷിത്വം വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് സൗത്ത് ബ്ലോക്കിലെ പുൽത്തകിടിയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും മനോജ് പാണ്ഡെ പറഞ്ഞു.

ജനറല്‍ എം എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്. സേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്‍റായ മനോജ് പാണ്ഡെ എഞ്ചിനിയറിംഗ് വിംഗില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. ഉപമേധാവിയായി ജനറല്‍ ബി എസ് രാജുവും ചുമതലയേറ്റു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവശ്യ സേവന വിഭാഗക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം

0
തിരുവനന്തപുരം : 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20-തിരുവനന്തപുരം ലോക്...

സംസ്ഥാനത്ത് പക്ഷിപ്പനി ; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ...

0
ആലപ്പുഴ : രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍...

കഞ്ചാവ് ചെടികളുമായി അസം സ്വദേശി അറസ്റ്റിൽ

0
പെ​രു​മ്പാ​വൂ​ര്‍: ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഇതര സം​സ്ഥാ​ന​ക്കാ​ര​ന്‍ അറസ്റ്റിലായി. അ​സം സ്വ​ദേ​ശി ഹാ​റോ​ണ്‍...

ദുബായ് മെട്രോ ഗ്രീൻ ലൈൻ പുനരാരംഭിച്ചു

0
ദുബായ്: മെട്രോയുടെ ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളിലും സേവനം പുനരാരംഭിച്ചതായി റോഡ്സ്...