ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗത്തെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗത്തെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടി. ബ്ലോക്ക് സമ്മേളനത്തിൽ ഇന്ന് പ്രതിനിധിയായി പങ്കെടുക്കാനിരിക്കെയാണ് രണ്ടുകിലോ കഞ്ചാവുമായി സഞ്ജു മനോജ് പിടിയിലാകുന്നത്. എന്നാൽ ഇയാൾക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. റാന്നി പെരുമ്പുഴയിൽ കാർ തടഞ്ഞിട്ടാണ് പോലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ 24 കാരൻ സഞ്ജു മനോജ്, 19 കാരൻ മുഹമ്മദ് ആഷിഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ സഞ്ജു മനോജ് ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗമാണ്.

ഇന്ന് നടക്കുന്ന ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ടയാളായിരുന്നു സഞ്ജു. ഇയാൾ പിടിയിലായത് അറിയാതെ മേഖലാ ഭാരവാഹികളിൽ ചിലർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുത്തത് പോലീസ് എന്ന് അറിഞ്ഞതോടെ നേതാക്കളാരും പിന്നീട് വിളിച്ചില്ലെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് ആർഎസ്എസ് വിട്ട് ഡിവൈഎഫ്ഐയിലേക്ക് ഒരു സംഘം യുവാക്കളെത്തിയിരുന്നു. അവരിൽ ഒരാളാണ് സഞ്ജു മനോജ്. തുടർന്ന് ഇയാളെ മേഖല കമ്മിറ്റി അംഗമാക്കി. കഞ്ചാവ് പ്രതികളുമായി സംഘനയ്ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൻറെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...