വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയില്‍ കവർച്ചക്കെത്തിയ സംഭവം : ഒരാള്‍ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്രക്കരയിൽ കൂനിമ്മൽ വീട്ടിൽ മുഹമ്മദ് റിൻഷിദ് (31)നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 6 ആയി. ജൂലൈ 8ന് പുലർച്ചെ ദേശീയപാതയിൽ കരിയാടാണ് സംഭവം.

പോലീസ് പരിശോധന നടത്തുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹൈവേയിൽ കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് സാഹസികമായി മൂന്നുപേരെ പിടികൂടിയത്. ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലാകുന്നത്. സിഐ കെ.ജെ പീറ്റർ, എസ്.സി.പി.ഒ മാരായ ശ്യാംകുമാർ, റോണി അഗസ്റ്റിൻ, എൽ.ദോസ് എന്നിവരാണ് പോലിസ്‌ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...