വസ്തു തർക്കം : മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവും കുളം ബസാറിലെ സ്രാമ്പി കമ്മിറ്റി മെംബറുമായ ചേരിക്കല്ലിയിൽ മായിനലിയെ എടക്കാട് പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച ഉച്ച രണ്ടിന് തലശ്ശേരി കോടതി പരിസരത്ത് ബസ് കാത്തുനിൽക്കെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മായിനലിയെ റിമാൻഡ് ചെയ്തു. സ്രാമ്പിക്ക് പിറകുവശത്തെ വസ്തുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷ ത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

നേരത്തേ പഞ്ചായത്ത് വാർഡ് മെംബറും എസ്‌.ഡി.പി.ഐ ഭാരവാഹിയുമായ യു.എ അഫ്സറിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം അഫ്സർ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് മായിനലിയെ അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് സ്രാമ്പി കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....