വിശന്നിരുന്ന സമയത്ത് കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതിനെ ഒരു ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല ; കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി

For full experience, Download our mobile application:
Get it on Google Play

പട്‌ന : ഹിന്ദു ദൈവം ശ്രീകൃഷ്ണന്റെ ‘വെണ്ണമോഷണകഥ’യെ  ഉപമിച്ച്‌ മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി. ബിഹാര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജഡ്ജ് മാന്‍വേന്ദ്ര മിശ്രയുടേതാണ് വിധി. ശ്രീകൃഷ്ണന്റെ വെണ്ണമോഷണം ഒരു കുസൃതിയായി കണക്കാക്കുമ്ബോള്‍ ഭക്ഷണമില്ലാതെ വിശന്നിരുന്ന സമയത്ത് കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതിനെ ഒരു ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. ശ്രീകൃഷ്ണന്റെ കഥ ഉദ്ധരിച്ച വിധി സമൂഹത്തില്‍ ഇരട്ടത്താപ്പായി കണക്കാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

നളന്ദ ജില്ലയിലെ ഹര്‍നൗട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ ഒരു സ്ത്രീ സെപ്റ്റംബര്‍ ഏഴിന് കുട്ടി ഫ്രിഡ്ജില്‍ നിന്ന് മധുരപലഹാരങ്ങള്‍ മോഷ്ടിക്കുകയും തന്റെ മൊബൈല്‍ ഫോണ്‍ എടുത്തുവെന്നും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് വിശന്നിട്ടാണ് പലഹാരങ്ങള്‍ എടുത്തുകഴിച്ചതെന്ന് കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ മൊബൈലില്‍ ഗെയിം കളിക്കുന്നതിന് എടുത്തതാണെന്നും കുട്ടി പറഞ്ഞു. സ്വന്തം കുട്ടി പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരെങ്കിലും പരാതി നല്‍കുകയും ജയിലില്‍ അടക്കുകയും ചെയ്യുമോയെന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകനോട് ജഡ്ജി ആരാഞ്ഞു.

കുട്ടിയുടെ പിതാവ് കിടപ്പുരോഗിയും അമ്മ മാനസിക പ്രശ്‌നമുള്ളയാളുമാണെന്ന് കോടതി അന്വേഷിച്ച്‌ കണ്ടെത്തി. ഇതേ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം കോടതി അമ്മാവനെ ഏല്‍പിച്ചു. കൂടാതെ കുട്ടിയുടെ വിദ്യാഭ്യാസവും മറ്റ് ആവശ്യങ്ങളും ഭോജ്പൂര്‍ ശിശു സംരക്ഷണ വകുപ്പിനോട് ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...