Friday, March 29, 2024 10:52 am

തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Lok Sabha Elections 2024 - Kerala

ഈ പാലം നിര്‍മിക്കുക എന്നത് ഇവിടുത്തെ ജനങ്ങളുടെ ഏറെനാളത്തെ ആഗ്രഹമാണ്. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ ചെറുതും വലുതുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായത്. ഇനി വരുന്ന അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ നിരവധി വികസനങ്ങള്‍ സാധ്യമാകും. കുടിവെള്ള പ്രശ്നത്തിന് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കണ്ടെത്തും. ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ ഇവ സാധ്യമാക്കും. മണ്ഡലത്തിലെ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ബ്ലോക്ക് മെമ്പര്‍ സി.എസ് അനീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.പ്രതീഷ്, സിസിലി ജോണ്‍, മുന്‍ മെമ്പര്‍ ആനി അച്ചന്‍കുഞ്ഞ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രമ്യാ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...