തിരുവനന്തപുരം: മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം റായ്പുരിലേക്ക്. എംഎൽഎ റോജി എം. ജോണിനൊപ്പമാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് തിരിച്ചത്. ഇതിനിടെ, കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി മഞ്ജു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി അനൂപ് ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി വിജയ് ശർമയെ കണ്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്താൻ സംഘം ശ്രമിക്കുമെന്നാണ് വിവരം. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആൻറണി പറഞ്ഞു. അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























