ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു ; ശ്രീകാര്യം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീകാര്യം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി വനിത ഹോസ്റ്റലില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പഴുതാരയെയും കണ്ടെത്തിയിരുന്നു. തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ് ഹോസ്റ്റല്‍ മെസ്സുള്ളത്. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വനിത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പാലിനെതിരെ പ്രതിഷേധിച്ചത്. ഹോസ്റ്റല്‍ സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ 10 മീറ്റര്‍ പോലും ദൂരം ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കാലങ്ങളായി ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഹോസ്റ്റലിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ പൊട്ടി തുടങ്ങിയ നിലയിലാണ്. കഴിഞ്ഞയാഴ്ച ക്ലാസ് മുറിയിലെ സീലിംഗ് അടര്‍ന്നു വീണിരുന്നു. ക്ലാസ് നടക്കാത്തതിനാല്‍ അന്ന് വലിയ അപകടമാണ് ഒഴിവായത്. ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...