കോ​ഴി​ക്കോ​ട്ട് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നു​വീ​ണ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നു​വീ​ണ് കോ​ളജ് വി​ദ്യാ​ർത്ഥി​നി​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഗ​വ. ആ​ർ​ട്‌​സ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥ​നി​യും ന​രി​ക്കു​നി സ്വ​ദേ​ശി​നി​യു​മാ​യ അ​ഭി​ഷ്‌​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കോ​ള​ജി​ന് സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ബ​സ് കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് ഷെ​ൽ​ട്ട​റി​ൻറെ തൂ​ണു​ക​ൾ ദ്ര​വി​ച്ച നി​ല​യി​ൽ ആ​യ​തി​നെ തു​ട​ർ​ന്ന് ഇ​തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച പ​ര​സ്യ​ ഹോ​ർ​ഡിം​ഗ്‌​സു​ക​ൾ മാ​റ്റാ​നാ​യി തൊ​ഴി​ലാ​ളി വ​ന്നി​രു​ന്നു. ഇ​യാ​ൾ അ​തി​നാ​യി ബ​സ് ഷെ​ൽ​ട്ട​റി​ന് മു​ക​ളി​ൽ ക​യ​റി​യ​പ്പോ​ൾ ഒ​ന്നാ​കെ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ഷ്‌​ന​യു​ടെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കാ​ലി​ൻറെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഷെ​ഡ്ഡി​ൻറെ ഒ​രു ഭാ​ഗം കു​ട്ടി​യു​ടെ കാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​നി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​യാ​ണ്. പ​ര​സ്യ ബോ​ർ​ഡ് മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക്കും വീ​ണ് പ​രി​ക്കേ​റ്റു. ഈ ​സ​മ​യ​ത്ത് ഇ​വി​ടെ ബ​സ് കാ​ത്തു നി​ന്ന മ​റ്റു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കോ​ള​ജ് വി​ടു​ന്ന നേ​ര​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​ർ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...