പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 2018ൽ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറൻ്റ്. ഷൊർണൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുൻപാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്.

2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത ഉപരോധിച്ച കേസിന് കോടതി അറസ്റ്റ് വാറൻ്റ് നൽകിയതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപി കഴിഞ്ഞദിവസം പാലക്കാട് കോടതിയിൽ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...