ചാരുംമൂട്ടില്‍ ഗുണ്ടാവിളയാട്ടം ; വ്യാപാരിയെ കടയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു – വനിതാ ജീവനക്കാരെ ഷട്ടറിട്ട് പൂട്ടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചാരുംമൂട്ടില്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദ്ദിക്കുകയും വനിതാ ജീവനക്കാരെ ഷട്ടറിട്ട് പൂട്ടുകയും ചെയ്തതായി പരാതി. ചാരുംമൂട് ടൗണിലെ ഫാന്‍സി കടയിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കടയുടമയുടെ പരാതിയില്‍ താമരക്കുളം സ്വദേശി വിജയകുമാറിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കടയുടമ ഹസന്‍കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹസന്‍കുഞ്ഞ് പള്ളിയില്‍നിന്നും നിസ്കരിച്ചു എത്തിയപ്പോള്‍ വിജയകുമാര്‍ കടയില്‍ വെച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. മൂക്കിന് മര്‍ദ്ദനമേറ്റ ഹസന്‍കുഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയകുമാര്‍ ഇടക്ക് വന്നു കടം മേടിച്ചതിന്റെ പേരില്‍ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...