തെരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ സഹായം ലഭിച്ചിട്ടില്ല : യുഡിഎഫ് സ്ഥാനാര്‍ഥി എം.ലിജു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴയില്‍ ജി.സുധാകരന്റെ സഹായം തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.ലിജു. പരാജയം ഉറപ്പായതുകൊണ്ടാണ് സിപിഎം പ്രാദേശിക നേതാക്കള്‍ സുധാകരനെ കുറ്റപ്പെടുത്തുന്നത്. തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് ലഭിക്കാതിരുന്നത് ജില്ലയില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തിലുയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ എം. ലിജു വിവാദവിഷയത്തില്‍ ജി.സുധാകരനെ പിന്തുണച്ചതിന്റെ കാരണങ്ങള്‍കൂടി വ്യക്തമാക്കി. വിവാദം സിപിഎം വിഭാഗീയതയുടെ ഫലമാണെന്ന് ലിജു പറഞ്ഞു. പരിചയസമ്പന്നരും ഏറെ വ്യക്തിബന്ധമുള്ളവരമായ രണ്ടു മന്ത്രിമാര്‍ക്ക് സിപിഎം സീറ്റ് നല്‍കാതിരുന്നത് യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ടെന്നും ഡിസിസി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം മന്ത്രി ജി.സുധാകരന്‍ എം.ലിജുവിനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ലോക്കല്‍കമ്മിറ്റി യോഗത്തില്‍ ഇത്തരത്തിലൊരു വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും സിപിഎം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയില്‍ നേതൃത്വം നല്‍കിയത് മന്ത്രിയാണെന്നും ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...