അപകടകരമായി കാറോടിച്ചതിന് പിടികൂടി – മദ്യലഹരിയില്‍ ആക്രമണം ; നിയമവിദ്യാര്‍ഥികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പളങ്ങി : കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിയമ വിദ്യാർഥികളായ കാക്കനാട് വാഴക്കാല അയ്യമ്പ്രത്ത് വീട്ടിൽ മുഹമ്മദ് അസ്ലം (23), ഫോർട്ടുകൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന എടയക്കുന്നം കോച്ചേരിൽ വീട്ടിൽ നേഹ റോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അപകടകരമായ രീതിയിൽ കാറോടിച്ച ഇവരെ കുമ്പളങ്ങി കല്ലഞ്ചേരി റോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആ സമയത്ത് നേഹയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ട് ഇവരെ കുമ്പളങ്ങി ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ അവധിയിലായതിനാൽ, ഇവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫും തമ്മിൽ ചികിത്സയെച്ചൊല്ലി തർക്കമായി. തുടർന്ന് ഇവർ നഴ്സിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.യെയും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...