വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലങ്ങാട് : ഫ്ലാറ്റിൽ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വെടിമറ താണിപ്പാടം തോപ്പിൽ പറമ്പിൽ സജാദി (33) നെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് പുലർച്ച ഒന്നിന് അക്വാസിറ്റി ഫ്ലാറ്റ് സമുച്ചയത്തിലെ ആൽഫിൻ ടവർ ഫ്ലാറ്റിലെ ഒരു അപ്പാർട്ട്മെന്റിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്.

ബുള്ളറ്റ്, എ.ടി.എം കാർഡ് അടങ്ങുന്ന പേഴ്സ് തുടങ്ങിയവയാണ് സംഘം കവർച്ച ചെയ്തത്. മൂവായിരം രൂപ ഗൂഗിൾ പേ വഴി മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്യിച്ചു. രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് കവർച്ച ചെയ്തത്. ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ കവിരാജ്, കെ.എസ് ജോഷി, എ.എസ്.ഐ മാരയ കെ.ആർ സുഭാഷ്, എസ്.സി.പി.ഒ മാരായ ബിജു, സനീഷ്, ജലീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...