Thursday, April 25, 2024 4:18 pm

പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെരുപ്പ് ധരിച്ച് തിരുവാഭരണ സന്നിധിയില്‍ ; പരസ്യമായി മാപ്പ് പറഞ്ഞ് സ്വയം മാറി നില്‍ക്കണമെന്ന് തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല ശ്രീഅയ്യപ്പന്റെ തിരുവാഭരണം സൂക്ഷിയ്ക്കുന്ന സ്ഥലത്തിന്റെ വിശുദ്ധിപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പത്തനംതിട്ട ജില്ലാ കളക്ടറെ അടിയന്തിരമായി സ്ഥലം മാറ്റണമെന്ന് തന്ത്രി മണ്ഡലം പ്രസിഡന്റ് പ്രൊഫ . വി.ആര്‍.നമ്പൂതിരി , വെെസ് പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കൂടല്‍മന വിഷ്ണു നമ്പൂതിരി , ട്രഷറര്‍ പാല്‍കുളങ്ങര ഗണപതി പോറ്റി എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എല്ലാ മതസ്ഥരുടേയും ആചാരങ്ങള്‍ പാലിക്കുവാന്‍ വേണ്ട സംരക്ഷണം ഒരുക്കേണ്ട ഉദ്യോഗസ്ഥ തന്നെ പരസ്യമായ ആചാരലംഘനം നടത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഈ അപരാധത്തിന് പരസ്യമായി മാപ്പ് പറയുകയും  സ്ഥാനത്തുനിന്നും സ്വയം മാറിനില്‍ക്കുന്നതിനും കളക്ടര്‍ ദിവ്യ.എസ്. അയ്യര്‍ തയ്യാറാകണം. മണ്ഡലകാലം ആരംഭിയ്ക്കുന്നതിന് മുന്‍പ് തന്നെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് തന്ത്രി മണ്ഡലം മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

0
കോഴിക്കോട് :  കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി...

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ...

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് : ചാരായവും വാറ്റുപകരണങ്ങളുമായി 65കാരൻ പിടിയില്‍

0
ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന...