സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും ; ലോകസഭാ തിരഞ്ഞെടുപ്പില്‍ വനിതകളുടെ വോട്ടുറപ്പിക്കാനുള്ള വെറും ഷോ മാത്രമാണെന്ന് വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ലോകസഭാ തിരഞ്ഞെടുപ്പില്‍ വനിതകളുടെ വോട്ടുറപ്പിക്കാനുള്ള വെറും ഷോ മാത്രമാണെന്ന് വിമര്‍ശനം. കേരളത്തിന്‍റെ മാതൃ സ‌ര്‍വകലാശാലയായ കേരള സര്‍വകലാശാല 1937ലാണ് സ്ഥാപിതമായത്. 86 വ‌ര്‍ഷമായി ലക്ഷക്കണക്കിന് യുവതികള്‍ ഈ സര്‍വകലാശാലയില്‍ മാത്രം പഠിച്ചിറങ്ങി. കേരളത്തില്‍ ഇന്ന് 16 സര്‍വകലാശാലകളുണ്ട്. എല്ലായിടത്തുമായി ലക്ഷത്തിലേറെ കുട്ടികള്‍ പഠിക്കുന്നു. ഇത്രയും കാലം ഇല്ലാത്ത മഹാസംഭവം പോലെയാണ് ആ‌ര്‍ത്തവ അവധിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ആര്‍ത്തവകാലത്ത്‌ വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാരിന്‍റെചരിത്രപരമായ തീരുമാനമെന്നാണ് ദേശാഭിമാനി പ്രധാന വാര്‍ത്ത നല്‍കിയത്. ആ‌ര്‍ത്തവമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള കോടതിവിധി തിരക്കുപിടിച്ച്‌ നടപ്പാക്കിയ സര്‍ക്കാരാണ് ആ‌ര്‍ത്തവകാലത്ത് വിദ്യാ‌ര്‍ത്ഥിനികളെ കോളേജില്‍ എത്താതിരിക്കാന്‍ അവധി നല്‍കുന്നതെന്നതാണ് വിരോധാഭാസം. സ്‌ത്രീസുരക്ഷയും സംരക്ഷണവും കരുതലും ഉറപ്പുവരുത്തുന്നതിന്‌ ആവശ്യമായ സുപ്രധാന തീരുമാനങ്ങള്‍ എടുത്ത്‌ നടപ്പാക്കിയ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ അഭിമാനാര്‍ഹമായ മറ്റൊരു പ്രഖ്യാപനം കൂടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്‌ എന്നാണ് ദേശാഭിമാനി പറയുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വോട്ടുപിടുത്തം മാത്രമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച്‌ വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി സര്‍വകലാശാലകളില്‍ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. വിദ്യാ‌ര്‍ത്ഥിനികള്‍ അവധിയെടുത്ത് വീട്ടിലിരുന്നാലും അവരുടെ ക്ലാസുകള്‍ മുടക്കമില്ലാതെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നടക്കും. അവധിയെടുക്കുന്നവര്‍ക്ക് ക്ലാസ് നഷ്ടമാവുമെന്നതാണ് അനന്തരഫലം. അല്ലാതെ വിദ്യാ‌ര്‍ത്ഥിനികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് സൗകര്യമൊരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് യുവജന കമ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. കുസാറ്റിനു പിന്നാലെ സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവ അവധി നടപ്പാക്കി. അതേസമയം ഉന്നതവിദ്യാഭ്യാസ മേഖലയിലെ വനിതാ സൗഹൃദ നടപടിയുടെ പേരിലുള്ള വിവാദവും കത്തുകയാണ്. എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ബിന്ദു നേരത്തേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ആര്‍ത്തവാവധി അനുവദിച്ചത് കെ.എസ്.യുവിന്‍റെ ഇടപെടല്‍ കാരണമാണെന്ന വിദ്യാര്‍ത്ഥി നേതാക്കളുടെ അവകാശവാദത്തിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള കെ.എസ്.യുവിന്‍റെ പ്രകടനപത്രികയില്‍ ആര്‍ത്തവാവധി പ്രധാന ഇനമായി ഉള്‍പ്പെടുത്തിയിരുന്നതിന്‍റെയും അവധി അനുവദിക്കണമെന്ന് സര്‍വകലാശാലയ്ക്കും സര്‍ക്കാരിനും നേരത്തേ അപേക്ഷ നല്‍കിയതിന്‍റെയും തെളിവുകള്‍ കെ.എസ്.യു പുറത്തുവിട്ടു.

മറ്റ് വാഴ്സിറ്റികളിലും ആര്‍ത്തവാവധി അനുവദിക്കണമെന്ന് മന്ത്രി ബിന്ദുവിന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ കത്ത് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ അവകാശവാദം കത്തുന്നതിനിടെയാണ് എസ്.ഐഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്‍റെ ആവശ്യപ്രകാരമാണ് അവധി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....