കൃത്രിമപ്പല്ല് അന്നനാളത്തില്‍ കുടുങ്ങിയ ഓട്ടോഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടകര : വെള്ളം കുടിക്കുന്നതിനിടെ വായിലെ കൃത്രിമപ്പല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയ ഓട്ടോഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു. കനകമല പാഴേത്ത് പറമ്പില്‍ തോമസിന്‍റെ മകന്‍ ജെസ്റ്റിന്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയത്.

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്‌ തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തെങ്കിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് വ്യാഴ്ച രാവിലെ മരിച്ചു. ചാലക്കുടിയിലെ ഓട്ടോഡ്രൈവറാണ്. മാതാവ്​: എല്‍സി. ഭാര്യ: വിന്‍ഷി. മക്കള്‍: ജെസ്‌വിന്‍, ബിസ്‌വിന്‍, ജീവന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...