Sunday, May 11, 2025 6:13 am

ഞങ്ങള്‍ക്ക്​ 2024 വരെ കാത്തിരിക്കാനാകില്ല ; നരേന്ദ്രമോദി പ്രധാനമ​ന്ത്രി സ്​ഥാനം ഒഴിയണം – അരുന്ധതി റോയ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തിന്റെ  കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഴൂത്തുകാരിയും ആക്​ടിവിസ്റ്റുമായ അരുന്ധതി റോയ്​. ഞങ്ങള്‍ക്ക്​ 2024 വരെ കാത്തിരിക്കാനാകില്ലെന്നും നരേന്ദ്രമോദി പ്രധാനമ​ന്ത്രി സ്​ഥാനത്തു നിന്ന്​ ഇപ്പോഴെങ്കിലും മാറിനില്‍ക്കണമെന്നും അരുന്ധതി അഭ്യര്‍ഥിച്ചു.

ഇന്ത്യക്ക്​ ഒരു സര്‍ക്കാരിനെ വേണമെന്ന് പറഞ്ഞ അരുന്ധതി അടുത്ത തെരഞ്ഞെടുപ്പ്​ വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന്​ പേര്‍ ഇനിയും മരിക്കുന്നതിന്​ മുമ്പ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്​ നരേന്ദ്രമോദി മാറിനില്‍ക്കണമെന്നും പറഞ്ഞു.

2024 വരെ ഞങ്ങള്‍ക്ക്​ കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി​യോട്​ ഒന്നിനുംവേണ്ടി അഭ്യര്‍ഥിക്കേണ്ടി വരുമെന്ന്​ എന്നെപ്പോലുള്ളവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇന്ന്​ ഞങ്ങളെല്ലാവരും വീടുകളില്‍ മരിച്ചുവീഴുന്നു, തെരുവുകളില്‍, ആ​​ശുപത്രിയുടെ കാര്‍ പാര്‍ക്കിങ്ങുകളില്‍, വലിയ നഗരങ്ങളില്‍, ചെറിയ ടൗണുകളില്‍, ഗ്രാമങ്ങളില്‍, വനത്തില്‍, വയലില്‍ എല്ലായിടത്തും. ഒരു സാധാരണ പൗരനായ ഞാന്‍ ദശലക്ഷകണക്കിന്​ എന്റെ  സഹപൗരന്‍മാരുമായി ചേര്‍ന്നുപറയുന്നു ദയവായി മാറിനില്‍ക്കൂ, ഇപ്പോഴെങ്കിലും. ഞാന്‍ നിങ്ങളോട്​ അഭ്യര്‍ഥിക്കുകയാണ്​, ദയവായി സ്​ഥാനമൊഴിയൂ – അരുന്ധതി റോയ്​ അഭ്യര്‍ഥിക്കുന്നു .

പ്രധാനമന്ത്രി സ്​ഥാനമൊഴി​ഞ്ഞില്ലെങ്കില്‍ ആയിരക്കണക്കിന്​ പേര്‍ ഇനിയും മരിച്ചുവീഴുമെന്നും അതിനാല്‍ സ്ഥാനമൊഴിയൂവെന്നും അവര്‍ ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ ​ കോവിഡ്​ വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമായി ഇന്ത്യ മാറി. ആരോഗ്യസംവിധാനങ്ങളുടെ രൂക്ഷമായ അഭാവവും ഓക്​സിജന്‍ ക്ഷാമവും മറ്റു അസൗകര്യങ്ങളും മൂലം 3000 ത്തില്‍ അധികം പേരാണ്​ പ്രതിദിനം മരണത്തിന്​ കീഴടങ്ങുന്നത്​. കൂട്ട മരണങ്ങള്‍ സംഭവിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണെന്ന്​ പ്രതിപക്ഷം ഉള്‍പ്പെടെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട് .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

0
ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ...

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ. വെടിനിർത്തൽ ധാരണ...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

0
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ്...

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...