കറൻസി നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ചേർക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി :  കറൻസി നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ചേർക്കണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തിനു സാമ്പത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാൻ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു കെജ്രിവാൾ നേരത്തേ നിർദേശിച്ചിരുന്നു.

രാജ്യത്തിന്‍റെസാമ്പത്തിക നില മെച്ചപ്പെടാന്‍ പുതുതായി ഇറക്കുന്ന കറന്‍സികളില്‍ ലക്ഷ്മീ ദേവിയുടേയും ഗണപതിയുടെയും ചിത്രമുള്‍പ്പെടുത്തണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചത്. ഇന്‍ഡോനേഷ്യയിലെ കറന്‍സിയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു കെജ്രിവാളിന്‍റെ പരാമര്‍ശം. ഇന്‍ഡോനേഷ്യക്ക് ഗണപതിയുടെ ചിത്രം നോട്ടിലുള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് നമുക്കായിക്കൂടെന്നാണ് പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് കത്തയച്ചത്.

‘‘ഇന്ത്യൻ കറൻസിയിൽ മഹാത്മാഗാന്ധിയ്‌ക്കൊപ്പം ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം ചേർക്കണമെന്ന് 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി അഭ്യർഥിക്കുന്നു’’– എന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ദൈവങ്ങളുടെ അനുഗ്രഹത്താൽ ഇതു മെച്ചപ്പെടുത്താമെന്നുമാണ് കെജ്രിവാളിന്‍റെ വാദം. കെജ്രിവാളിന്‍റെ നിർദേശത്തെ പിന്തുണച്ച് എഎപിയുടെ മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപി നേതാക്കൾ ഇതിനെ വിമർശിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...