ഗുഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി ബാറില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

മണര്‍കാട് : ഗുഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി മദ്യപിക്കാനെത്തിയവരും ബാര്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോട്ടയം മണര്‍കാട്ടെ രാജ് ഹോട്ടലിലായിരുന്നു സംഘര്‍ഷം. രണ്ട് മണിക്കൂറിലേറെ നീണ്ട സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ചശേഷം ഗൂഗിള്‍പേ വഴി പണമടയ്ക്കണമെന്ന് പറഞ്ഞത് ബാര്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജിവനക്കാരും മദ്യപസംഘവും വാക്കേറ്റവും ഒടുവില്‍ അടിയിലെത്തി.

ഇതോടെ മദ്യപിക്കാനെത്തിയവര്‍ പുറത്തുനിന്ന് കുടുതല്‍ ആളുകളെ വിളിച്ചുവരുത്തി. പിന്നീട് ബാറിനുള്ളില്‍ മദ്യപിക്കാനെത്തിയവരും ജിവനക്കാരുമായി  അടിയായി. ബാറിനുള്ളില്‍ തുടങ്ങിയ അടി ദേശീയപാതയിലേക്കെത്തിയതോടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സംഘര്‍ഷംകണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. അടികൊണ്ട് ഇരുകൂട്ടത്തിലുംപെട്ടവര്‍ ഓടി. അടിയേറ്റ രണ്ടുപേര്‍ വഴിയില്‍ വീണു. വിവരമറിഞ്ഞ് മണര്‍കാട് എസ്.ഐ. ഷമീര്‍ ഖാന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

അടികൊണ്ട് വഴിയില്‍കിടന്ന ഒരാളെ പോലീസ് ആശുപത്രിയിലാക്കി. മറ്റേയാളെ കൂടെയുണ്ടായിരുന്നവര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. രാത്രി പതിനൊന്നരയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ബാറിനു മുന്നിലെത്തിയ മദ്യപസംഘത്തില്‍പ്പെട്ടവരെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ബാറില്‍ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേശിയ പാതയില്‍ വീണ് പൊട്ടിച്ചിതറി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. ഇതോടെ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...