ദളിത് സമൂഹത്തിന് പുതിയ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

രാജ്യസഭയിൽ ബാബാസാഹിബ് അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. അംബേദ്കറെ ബി.ജെ.പി അധിക്ഷേപിച്ചതിന്റെ മറുപടിയാണ് “ഡോ അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ് ” എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം, എഎപി സർക്കാർ ദേശീയ തലസ്ഥാനത്തുള്ള എല്ലാ ദളിത് വിദ്യാർത്ഥികൾക്കും വിദേശ സർവകലാശാലകളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം കൂട്ടിചേ‍‍‍ർത്തു.

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പദ്ധതിയുടെ പ്രഖ്യാപനം.”ദളിത് സമുദായത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് ‘അംബേദ്കർ സമ്മാൻ സ്കോളർഷിപ്പ്’ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും, അവർക്ക് അവരുടെ കുട്ടികളെ സൗജന്യമായി വിദേശത്ത് പഠിക്കാൻ അയ്ക്കാന്‍ കഴിയുമെന്നും, അവരുടെ വിദ്യാഭ്യാസത്തിൻ്റെയും യാത്രയുടെയും മുഴുവൻ ചിലവും, അതോടൊപ്പം താമസസൗകര്യവും, ഡൽഹി സർക്കാർ വഹിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. “കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ ബാബാസാഹിബ് ഡോ. അംബേദ്കറെ അപമാനിക്കുകയും കളിയാക്കുകയും ചെയ്തു. അത് അംബേദ്കറെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകളെ വേദനിപ്പിച്ചുവെന്നും, വിദ്യാഭ്യാസമാണ് മുന്നോട്ടുള്ള വഴിയെന്നാണ് അംബേദ്കർ പറഞ്ഞതെന്നും” അ​ദ്ദേഹം പറഞ്ഞു. കൂടാതെ സ്‌കോളർഷിപ്പുകൾ എങ്ങനെ, എപ്പോൾ നൽകുമെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിചേ‍ർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...