ആര്യന്‍ കേസ് ‘തട്ടിക്കൊണ്ടുപോകല്‍’ ; ഷാരൂഖ് ഇനിയെങ്കിലും മുന്നോട്ടുവരണം – നവാബ് മാലിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നിൽ ബി.ജെ.പി. നേതാവ് മോഹിത് കംബോജ് ആണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ആര്യൻ ഖാൻ അറസ്റ്റിലായ കേസ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണെന്നും ഇതിന് പിന്നിലെ സൂത്രധാരൻ മോഹിത് ആണെന്നും അദ്ദേഹം ആരോപിച്ചു. ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ ഖാൻ ടിക്കറ്റെടുത്തിരുന്നില്ല.

അമീർ ഫർണീച്ചർ വാലയും പ്രതീക് ഗാബയുമാണ് ആര്യനെ കപ്പലിൽ കൊണ്ടുവന്നത്. ഇതൊരു തട്ടിക്കൊണ്ടുപോകലാണ്. സമീർ വാംഖഡെയുടെ അടുത്തയാളും ബിജെപി നേതാവുമായ മോഹിത് ആണ് ഇതിനു പിന്നിലെ സൂത്രധാരൻ. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയാണ് ഇവർ ചെയ്തതെന്നും മന്ത്രി ആരോപിച്ചു.

ആര്യൻ അറസ്റ്റിലായത് മുതൽ ഷാരൂഖ് ഖാന് നേരേ ഭീഷണികളുയർന്നു. പല ആരോപണങ്ങളിലും അദ്ദേഹത്തിന്റെ മാനേജറുടെ പേരടക്കം ഉയർന്നിട്ടും നടൻ ഇതുവരെ മിണ്ടിയിട്ടില്ല. മകനെ തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യം നൽകുന്നത് കുറ്റമല്ല. അതിനാൽ ഷാരൂഖ് മുന്നോട്ടുവരണമെന്നും ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...