‘ചിപ്പ്’ പ്രതിസന്ധി ടാറ്റയെ ഏശിയില്ല ; മികച്ച വില്‍പ്പന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് ചിപ്പ് പ്രതിസന്ധിക്കിടയിലും മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കമ്പനിയുടെ വില്‍പ്പന വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്‌ടോബർ മാസത്തിൽ മൊത്തം 33,925 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ടാറ്റയുടെ കാർ വിൽപ്പനയിൽ വർഷാവർഷം 44 ശതമാനം വർധനയുണ്ടായപ്പോൾ മാസാടിസ്ഥാനത്തിൽ വിൽപ്പനയിൽ 33 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിലും വൻ വർധനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടാറ്റ കാറുകളുടെ വിൽപ്പനയിൽ ക്രമാനുഗതമായ വർധന കാണാം. ടാറ്റയുടെ ഇലക്ട്രിക് കാർ വിൽപ്പനയും ഒക്ടോബറിൽ മാസാടിസ്ഥാനത്തിൽ വർധിച്ചു. ഒക്ടോബറിൽ ടാറ്റ വിൽപ്പന നടത്തിയത് 33,925 കാറുകളാണ്, ഇതിൽ 1586 എണ്ണം ഇലക്ട്രിക് കാറുകളാണ്. ഇതിന് മുമ്പ് സെപ്തംബർ മാസത്തിൽ ടാറ്റയുടെ 1087 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചിരുന്നു. അതേ സമയം 2021 സെപ്റ്റംബറിൽ ടാറ്റയുടെ മൊത്തം 25,730 കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൊത്തം 23,617 കാറുകൾ വിൽപ്പന നടത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. വർഷം തോറും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ഒക്ടോബറിൽ മൂന്നിരട്ടിയിലധികം വർധിച്ചു. 2020 ഒക്ടോബറിൽ മൊത്തം 422 ഇലക്ട്രിക് കാറുകൾ ടാറ്റ വിറ്റപ്പോൾ 2021 ഒക്ടോബറിൽ ടാറ്റ ഇലക്ട്രിക് വിറ്റത് 1586 കാറുകളാണ്.

ടാറ്റ നെക്‌സോൺ ഇലക്ട്രിക്കിന്റെ വിൽപ്പന തുടർച്ചയായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ടാറ്റയുടെ പുതിയ കാർ പഞ്ചിന്റെ ബുക്കിംഗ് പ്രതീക്ഷിച്ചതിലും കൂടുതൽ ലഭിച്ചതായി കമ്പനി പറയുന്നു. ടാറ്റ പഞ്ച് ഇവി നിലവിൽ കൺസെപ്റ്റ് ഘട്ടത്തിലാണ് അതിനർത്ഥം എല്ലാം ശരിയായാൽ വരും ദിവസങ്ങളിൽ നിരവധി ടാറ്റ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപന കമ്പനിയായ മാരുതി സുസുക്കിയുടെയും ഹ്യുണ്ടായിയുടെയും വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഒക്ടോബറിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഹ്യുണ്ടായിയുടെ വിൽപ്പനയിൽ 35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...