ലഹരി കേസിൽ ആര്യൻ ഖാന്റെ പേര് ചേർത്തത് അവസാനനിമിഷം ; വാങ്കഡെയ്ക്കു കുരുക്കു മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ വെറുതെ വിടാന്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനില്‍നിന്ന് 25 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ സ്‌പെഷ്യല്‍ എന്‍ക്വയറി ടീമിന്റെ (സെറ്റ്) റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് സൂചന. സിബിഐ വാങ്കഡെയ്ക്കും എന്‍സിബി മുംബൈ സോണലില്‍ അദ്ദേഹത്തിന്റെ ജൂനിയര്‍മാരായി ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മയക്കുമരുന്ന് കേസ് കൈകാര്യം ചെയ്യുമ്പോള്‍ വാങ്കഡെയും അദ്ദേഹത്തിന്റെ ജൂനിയര്‍മാരും നിയമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് ഡയറിയില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ചിലരുടെ പേരുകള്‍ ഒഴിവാക്കിയപ്പോള്‍ അവസാനനിമിഷമാണ് ആര്യന്‍ ഖാന്റെയും സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ‘പഞ്ചനാമ’ യും മറ്റ് രേഖകളും പരിശോധിച്ചതില്‍ നിന്ന് ‘പഞ്ചനാമ’യില്‍ പിടികൂടിയ പ്രതികളുടെ ഫോണുകളെ സംബന്ധിച്ചോ ഫോണുകള്‍ പിടിച്ചെടുക്കാനുള്ള പ്രത്യേക പിടിച്ചെടുക്കല്‍ മെമ്മോയോ ഇല്ലെന്നും കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...