ലഹരി പാര്‍ട്ടി കേസ് ; ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും – സമന്‍സ് അയച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും സമീര്‍ വാംഖഡെയെ മാറ്റിയിരുന്നു. കേസ് എന്‍സിബി ഉദ്യോഗസ്ഥന്‍ സഞ്ജയ്‌ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നീക്കം.

മുംബൈ ആഡംബര കപ്പല്‍ ലഹരി മരുന്ന് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ തന്നെ വിവാദ ചുഴിയില്‍ അകപ്പെട്ടതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡയെ മാറ്റാനുള്ള തീരുമാനം. ആര്യന്റെ ചോദ്യം ചെയ്യല്‍ ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....