യുപി ജയിലില്‍ തടവുകാരന്‍ പനി ബാധിച്ച് മരിച്ചു : സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ഫത്തേഗഢ് : യുപിയിലെ ഫത്തേഗഢ് ജില്ലാ ജയിലില്‍ തടവുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. തടവുകാരാണ് ജയിലില്‍ സംഘര്‍മുണ്ടാക്കിയത്. കല്ലേറില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഡെങ്കിപ്പനി ബാധിച്ച് തടവുകാരനെ ജയിലിലായിരുന്നു ചികിത്സിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞ ദിവസം മരിച്ചു. കല്ലേറില്‍ പരിക്കേറ്റ തടവുകാരന്റെ നില ഗുരുതരമാണെന്ന് സെന്‍ട്രല്‍ ജയില്‍ എസ്പി പ്രമോദ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.

ഫത്തേഗഢ് ജില്ലാ ജയിലില്‍ സന്ദീപ് യാദവ് എന്നയാളാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സംഭവം അറിഞ്ഞുടനെ ജലിയിലെ മറ്റ് തടവുകാര്‍ പ്രശ്‌നമുണ്ടാക്കി. ജയിലിലെ പലയിടത്തും തടവുകാര്‍ നാശനഷ്ടമുണ്ടാക്കി. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞുടനെ ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്ന് എസ്പി പറഞ്ഞു. ജില്ലാ പോലീസിന്റെ സഹായത്തോടെയാണ് ജയിലില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കല്ലേറില്‍ ചില തടവുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവര്‍ക്ക് ജയിലില്‍ പ്രാഥമിക ചികിത്സ നല്‍കി. നിലവില്‍ ജയിലില്‍ പ്രശ്‌നങ്ങളില്ലെന്നും എസ്പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...