ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരവേ ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്താണ് രാജ്യതലസ്ഥാനത്ത് സുരക്ഷയൊരുക്കിയത്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് ഉള്‍പ്പടെ കനത്ത സുരക്ഷയൊരുക്കാനാണ് തീരുമാനം. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രയേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് നടപടി. ആറ് ദിവസമായി തുടരുന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 4,200 പേരാണ് കൊല്ലപ്പെട്ടത്.

അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. 212 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളിലെത്തി. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്. മലയാളികള്‍ക്കായി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ് ഡസ്‌ക് ഒരുക്കിയിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ക്ക് ഡല്‍ഹി കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ഇസ്രയേല്‍ എംബസിയില്‍ തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...