സംസ്ഥാന ശുചിത്വ മിഷൻ നിർദ്ദേശ പ്രകാരം ശബരിമല തീർത്ഥാടകർക്കുള്ള പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ്റെ പൊതുനിർദ്ദേശങ്ങൾ:

For full experience, Download our mobile application:
Get it on Google Play

സംസ്ഥാന ശുചിത്വ മിഷൻ നിർദ്ദേശ പ്രകാരം, ശബരിമല തീർത്ഥാടകർക്കുള്ള പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ്റെ പൊതുനിർദ്ദേശങ്ങൾ:
1. ഇരുമുടിക്കെട്ടുനിറയിൽ പ്ലാസ്റ്റിക്ക് കവറുകളിൽ ഒന്നും കരുതരുത്.
2. വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് പുണ്യനദിയായ പമ്പയെ മലിനമാക്കരുത്.
3. വസ്ത്രങ്ങൾ പമ്പാനദിയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല.
4. തീർത്ഥാടന യാത്രയിൽ പ്ലാസ്റ്റിക്ക് സഞ്ചികളും കുപ്പികളും ഒഴിവാക്കണം.
5. ശബരിമലയാത്രയിൽ ഏകോപയോഗ ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം.
6. മാലിന്യങ്ങൾ ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
7. മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.
8. തീർത്ഥാടന യാത്രയിൽ സ്വന്തമായി ഒരു സ്റ്റീൽ പ്ലേറ്റും ഗ്ലാസ്സും കൈയിൽ കരുതണം.
9. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല.
10. മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും 5,000 രൂപ മുതൽ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

മലയെ മലിനമാക്കാതെയൊരു മണ്ഡലകാലമാകണം നമ്മുടെ ലക്ഷ്യം. പ്രകൃതിക്ക് ദോഷമാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ നന്മ. പ്രകൃതിയോടും നമ്മുക്ക് പിന്നാലെ വരുന്നവരോടുമുളള കരുതലാണ് ഏറ്റവും വലിയ പുണ്യം. പൊന്നമ്പലമേടും പൂങ്കാവനവും മാലിന്യ രഹിതമായി സൂക്ഷിക്കാം. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തീർത്ഥാടകർക്കും പൊതു ജനങ്ങൾക്കും 9446700800 എന്ന വാട്സാപ്പ് നമ്പറിൽ പരാതികൾ അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...