മഴ തുടങ്ങിയതോടെ പുല്ലാട്‌ കവലയില്‍ വെള്ളക്കെട്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മഴ തുടങ്ങി പുല്ലാട്‌ കവലയില്‍ വെള്ളക്കെട്ടും തുടങ്ങി. സംസ്ഥാന പാതയിലെ വെള്ളക്കെട്ട്‌ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ കെണി ആകുകയാണ്‌. വാഹനം വേഗത്തില്‍ പോയാല്‍ കാല്‍നട യാത്രക്കാരാണ്‌ മേലാണ്‌ ചെളിവെള്ള അഭിഷേകം. വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ ദീര്‍ഘകാല ഹ്രസ്വകാല പദ്ധതികള്‍ പലതും പ്രഖ്യാപിച്ചെങ്കിലും അതെല്ലാം ഫയലുകളില്‍ തന്നെ
വിശ്രമിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മാത്രമാണ്‌ ഈ ഫയലുകള്‍ വെളിച്ചം കാണുന്നത്‌. എന്നാല്‍ കനത്ത വേനല്‍ക്കാലം ആയിരുന്നതിനാല്‍ ഇക്കുറി ഇതും വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി വീണ്ടും മഴ പെയ്‌ത് തുടങ്ങിയതോടെ റോഡിലൂടെ യാത്ര ദുഷ്‌കരവുമായി. വെള്ളക്കെട്ട്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വ്യാപാരികള്‍ പലതവണ നിവേദനം നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും ഫലം കണ്ടില്ലെന്ന്‌ മാത്രം.

ഭരണ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം പ്രസ്‌താവനകളിലൂടെ പരിഹാരം ഉണ്ടാക്കുന്നുണ്ടെങ്കിലും ഒരു മഴ പെയ്‌താല്‍ വെള്ളം പൂര്‍വാധികം ഭംഗിയായി കെട്ടിക്കിടക്കാന്‍ പുല്ലാട്‌ നാലും കൂടിയ കവല തന്നെ തെരഞ്ഞെടുക്കുകയാണ്‌. കൈയേറ്റം ഒഴിപ്പിക്കുമെന്നും കലുങ്കുകള്‍ പുതുക്കി പണിയുമെന്നും തോടുകളുടെ ആഴം കൂട്ടുമെന്നും ഒക്കെയാണ്‌ ഓരോ മഴക്കാലത്തും നേതാക്കള്‍ നല്‍കുന്ന വാഗ്‌ദാനങ്ങള്‍. കടയിലേക്ക്‌ വെള്ളം കയറുന്ന വ്യാപാരികളുടെ പരാതികളും പരിഭവങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥരും കേട്ട്‌ മടങ്ങുകയാണ്‌ പതിവ്‌. പുല്ലാട്‌ കവലക്ക്‌ പുറമെ കരിപ്പാച്ചേരില്‍പടി, പുല്ലാട്‌ മാര്‍ത്തോമ്മാ പള്ളിപ്പടി എന്നിവിടങ്ങളിലെല്ലാം മഴക്കാലത്ത്‌ റോഡിലൂടെയാണ്‌ വെള്ളമൊഴുകുന്നത്‌. നിലവിലുണ്ടായിരുന്ന ഓടകളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. പഴയ കലുങ്കുകള്‍ പുനരുദ്ധരിച്ചെങ്കിലും ഇതിനോടു ചേര്‍ന്ന്‌ ഓട നിര്‍മിക്കാത്തതും വെള്ളക്കെട്ടിന്‌ കാരണമാകുന്നുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യ

0
ന്യൂഡൽഹി: പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ...