പ്രതിപക്ഷ സഖ്യ ചർച്ചകൾ കൊഴുക്കുമ്പോൾ കൊണ്ടും കൊടുത്തും കോണ്‍​ഗ്രസും എഎപിയും; അനുനയത്തിന് നിതീഷ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രതിപക്ഷ സഖ്യ ചർച്ചകൾ പൊടിപൊടിക്കുമ്പോഴും കോൺ​ഗ്രസും ആംആദ്മി പാർട്ടിയും തമ്മിലുള്ള തർക്കം തുടരുന്നു. ദില്ലി ഓർഡിനൻസ് വിഷയത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനവുമായി എഎപി രം​ഗത്തെത്തുകയായിരുന്നു. വിഷയത്തിലെ കോൺ​ഗ്രസ് നിലപാട് ദുരൂഹമെന്നാണ് എഎപിയുടെ വിമർശനം. എന്നാൽ രാഹുലിനെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന നിലപാടിലാണ് കോൺ​ഗ്രസ്. പ്രതിപക്ഷ സഖ്യ ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതിക്ഷ പാർട്ടികളുടെ യോ​ഗം നടന്നിരുന്നു. ഇതിനിടയിലും കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി മുന്നോട്ടുപോവുകയാണ് എന്നതാണ് പുതിയ വിവരം.

ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്നാണ് എഎപിയുടെ ആവശ്യം. അതിനായി പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. വിഷയത്തിലെ കോൺഗ്രസ് നിലപാട് ദുരൂഹെമെന്നാവർത്തിച്ചും ആം ആദ്മി പാർട്ടി രം​ഗത്തെത്തിയിരിക്കുകയാണ്. അതേസമയം, രാഹുൽ​ഗാന്ധിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ കോൺ​ഗ്രസും നിലപാട് കടുപ്പിക്കുകയാണ്.

രാഹുൽ ഗാന്ധിക്കെതിരെ എഎപി വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിൻവലിക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ചർച്ചകൾക്ക് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കൂ. അതേസമയം, തർക്കം മുന്നോട്ടു പോവുന്ന സാഹചര്യത്തിൽ ഇരു കൂട്ടരേയും അനുനയിപ്പിക്കാനാണ് നിതീഷ് കുമാറിന്റെ ശ്രമം. തർക്കത്തിൽ നിതീഷ് കുമാർ ഇടപെടുമെന്നാണ് സൂചന. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പാർട്ടികൾ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാർട്ടിയേയും ഉയർത്തിക്കാട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...