സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത്സവം : ജില്ലാ തല ആഘോഷം ഞായറാഴ്ച ചെങ്ങന്നൂരില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത്സവത്തോടനുബന്ധിച്ചുള്ള ജില്ലാ തല ആഘോഷം 13 ന് വിവിധ പരികളോടെ ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കും. താലൂക്കുതലത്തിൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ദേശഭക്തിഗാനമത്സരം രാവിലെ 10 ന്, ചിത്രരചനാ മത്സരം (ഉച്ചയ്ക്ക് രണ്ടിന് ), വിദ്യാഭ്യാസ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ആസാദി – ക രംഗോലി – ചരിത്ര ചിത്രരചനാ കാമ്പയിന്‍ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം (രാവിലെ 10 മുതല്‍ ), ആഘോഷ വേദിയില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ ചിത്രകാരന്മാരും മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കും. അഡ്വ.പ്രദീപ് പാണ്ടനാട് നയിക്കുന്ന നാടന്‍ പാട്ടുകളുടെ അവതരണം (ഉച്ച കഴിഞ്ഞ് മൂന്നിന് ), സ്വാതന്ത്യസമര ചരിത്രം (തല്‍സമയ ചിത്രരചന ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍), വൈകിട്ട് ഏഴുമുതല്‍ കെ.പി.എ.സി യുടെ നാടകം – മരത്തന്‍ 1892 എന്നിവയാണു പ്രധാന പരിപാടികള്‍.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന
പരിപാടികളുടെ ഔപചാരിക ഉദ്ഘാഘാടനം വൈകിട്ട് നാലിന് സാംസ്കാകാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ മറിയാമ്മ. ജോണ്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കും. കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി വര്‍ഗീസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.വിജി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ജി.കൃഷ്ണകുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബി.ഷാജിലാല്‍, ഐ.എച്ച്.ആര്‍.ഡി എന്‍ജിനീറയിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സ്മിത ധരന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി.തിലകരാജ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് നന്ദിയും പറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...