ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ആബ്സെന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടര്‍പട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ വഴി തയാറാക്കിയിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇരട്ടവോട്ടുളള ആളുകളുടെ ലിസ്റ്റ് അതത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അയാളുടെ വോട്ടര്‍ പട്ടികയുടെ സീരിയല്‍ നമ്പര്‍, വോട്ടറുടെ ഫോട്ടോ എന്നിവ എടുത്ത് എ.എസ്.ഡി മോനിട്ടര്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. ഇത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍, റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ ചെയ്യും. കേരള ഹൈക്കോടതിയുടെ ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിലാണ് എ.എസ്.ഡി മോനിട്ടര്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...