ഓണറേറിയം കൂട്ടാനുള്ള ഉന്നതതല സമിതി ശുപാർശയെ പോസിറ്റീവായി കാണുന്നുവെന്ന് ആശാ സമരസമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആശ വർക്കർമാർക്കുള്ള ഓണറേറിയം കൂട്ടാനുള്ള ഉന്നതതല സമിതി ശുപാർശയെ പോസിറ്റീവായി കാണുന്നുവെന്ന് ആശാ സമരസമിതി. സർക്കാർ വിഷയത്തിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് കരുതുന്നതായി ആശമാർ വ്യക്തമാക്കി. ഓണറേറിയം വർദ്ദിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശവർക്കർമാർ നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ വെച്ചത്. ആശ, അംഗനവാടി ജീവനക്കാർ അടക്കം വിവിധ സ്കീം വർക്കേഴ്സിന് നിലവിലുള്ള പ്രതിമാസ വേതനം പരിഷ്കരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ സമിതി റിപ്പോർട്ടിലുണ്ടെന്നാണ് പുറത്ത് വന്നവിവരം. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.

സെക്രട്ടിറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. നിരവധി സമര മുറകൾ കടന്നുള്ള സ്ത്രീ മുന്നേറ്റം ആരോഗ്യ മേഖലയിലെ അടിത്തട്ടിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരുടെ യാഥാർത്ഥ ജീവിത സാഹര്യമാണ് പുറത്ത് കൊണ്ടുവന്നത്. സമരത്തിന്‍റെ ഭാഗമായി വിരമിക്കൽ പ്രായം 62 ആക്കിയ തീരുമാനമടക്കം സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം വേണം, ഓണറേറിയം 21,000 രൂപയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...

ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപയോളം തട്ടിയെടുത്ത് ബെംഗളൂരു ഏജൻസി ;...

0
കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി...

കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

0
കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി...