അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം ; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു. വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. എഡിജിപിയാണ് അജിത് കുമാർ അതിനാൽ അദേഹത്തിനെതിരെ അന്വേഷണം നടത്തേണ്ടത് ഉന്നത ഉദ്യോഗസ്ഥർക്കാണ്. എന്നാൽ എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. ഇത് എങ്ങനെ സാധ്യമാകുമെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു.

വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നായിരുന്നു അജിത് കുമാറിന്റെ വാദം. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന നൽകിയ ഹർജിയിൽ അജിത് കുമാർ ആവശ്യപ്പെട്ടത്. ഇതാണ് കോടതി ഇപ്പോൾ അം​ഗീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ...

ആര്യങ്കാവിൽ വീണ്ടും കുഴൽപ്പണ വേട്ട ; 13 ലക്ഷം രൂപയുമായി 2 പേർ എക്സൈസ്...

0
കൊല്ലം: കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി....