പ്രതിക്ഷേധക്കാര്‍ക്കിടയിലേയ്ക്ക് മനപ്പൂര്‍വ്വം വാഹനം ഓടിച്ചു കയറ്റി ; ആശിഷ് മിശ്ര റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍  ആശിഷ് മിശ്രയെ രണ്ട് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ആശിഷ് മിശ്ര ലഖിംപൂര്‍ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയും. റിമാന്‍ഡ് കാലാവധി അവസാനിക്കുമ്പോള്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു.12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ശനിയാഴ്ച രാവിലെ 10.40 ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷിനെ കുടുക്കിയത്. സംഘര്‍ഷ സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും, ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നായിരുന്നു ആശിഷ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ടാണ് വാദം പൊളിച്ചത്. സംഭവ സമയത്ത് ആശിഷ് ലഖിംപൂരില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട്. ഈ മാസം മൂന്നിനാണ് ലഖിംപുര്‍ സംഘര്‍ഷം നടന്നത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...