പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയര്‍ ചെയ്ത വനിതാ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എ എസ് ഐ ഷെയര്‍ ചെയ്ത സംഭവത്തില്‍ കടുത്ത അച്ചടക്ക നടപടിയുമായി ഉന്നത പോലീസ് നേതൃത്വം. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ഈരാറ്റുപേട്ട സ്വദേശിനി റംല ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്തു. മധ്യമേഖലാ ഡിഐജി നീരജ് കുമാര്‍ ഗുപ്ത ആണ് റംലയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷം ജില്ലാ പോലീസ് മേധാവി ഡിഐജി നീരജ് കുമാര്‍ ഗുപ്തക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. റംലക്കെതിരെ നടപടിയെടുക്കണം എന്ന ശുപാര്‍ശ ചെയ്തുകൊണ്ടാണ് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ചുകൊണ്ടാണ് റംല ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉന്നത പോലീസ് നേതൃത്വം തീരുമാനമെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ 15 വയസുകാരന്റെ കണ്ണിൽ വെടിയുതിർത്ത് 27 വയസുകാരൻ

0
കുവൈത്ത് സിറ്റി: സുഹൃത്തുക്കൾക്കിടയിലെ തമാശ ഗുരുതര അപകടത്തിൽ കലാശിച്ചു. കുവൈത്തിലെ...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...