ഡൽഹിയിൽ വ്യാപാരിയുടെ കൈകള്‍ ​ഗ്രൈൻഡർ ഉപയോ​ഗിച്ച് അറുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിവാഹസദ്യ ഒരുക്കിയതിന്റെ ബാക്കി തുക ചോദിച്ചെത്തിയ വ്യാപാരിയുടെ കൈകൾ ​ഗ്രൈൻഡർ ഉപയോ​ഗിച്ച് അറുത്തു. ഡൽഹിയിലെ വിജയ് എൻക്ലേവിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് അക്രമം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിജയ് എൻക്ലേവ് സ്വദേശിയായ ലോകേഷ് ​ഗുപ്തക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മുഖ്യപ്രതിയായ അജയ് പാലിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏപ്രിൽ 20ന് പ്രതിയായ അജയ് പാലിന്റെ വീട്ടിൽ കല്യാണത്തിന് ഭക്ഷണമൊരുക്കിയത് ലോകേഷായിരുന്നു. ആകെ 2.5 ലക്ഷം രൂപയായിരുന്നു ഭക്ഷണത്തിന് വന്ന ബില്ല്. ഇതിൽ 2 ലക്ഷത്തോളം രൂപ അജയ് പാൽ ലോകേഷിന് നൽകാനുണ്ടായിരുന്നു.

ഈ തുക ആവശ്യപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് ലോകേഷിനെതിരെ ആക്രമണം ഉണ്ടായത്. പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അജയ് പാലും കൂട്ടരും ലോകേഷിനെ വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ഇലക്ട്രിക് ഗ്രൈൻഡർ ഉപയോ​ഗിച്ച് രണ്ട് കൈകളിലും ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ലോകേഷിനെ ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞയുടൻ ഡബ്രി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലോകേഷ് ​ഗുപ്ത നിലവിൽ എയിംസിൽ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...