തൊണ്ടിമുതലായ പണം എലി തിന്നതിനെ തുടർന്ന് പ്രതിക്ക് ജാമ്യം നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോ​ഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോ​ഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ തെളിവുകൾ കൈകാര്യം ചെയ്ത രീതിയിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കൈക്കൂലി കേസിൽ ഉദ്യോ​ഗസ്ഥയിൽ നിന്ന് പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകളാണ് സ്റ്റോറൂമിലിരുന്ന് എലി തിന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

നോട്ടുകൾ എലി തിന്നുവെന്ന വാദം അത്ഭുതപ്പെടുത്തുന്നതാണെന്നും വിവരം വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി. പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു അരുണകുമാരിക്കെതിരായ കേസ്. അഴിമതി നിരോധന നിയമപ്രകാരം അവർക്കെതിരെ കേസെടുക്കുകയും ചെയ്തു. വിചാരണക്കോടതി അരുണയെ കുറ്റവിമുക്തയാക്കിയെങ്കിലും പട്‌ന ഹൈക്കോടതി ആ വിധി റദ്ദാക്കി അവർക്ക് തടവ് ശിക്ഷ വിധിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലായ പണം എലികൾ തിന്ന് നശിപ്പിച്ചതിനാൽ തെളിവായി ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...