കായംകുളത്ത് പീഡനത്തിനിരയായ പെൺകുട്ടിക്ക് വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം നടത്തിയ മൂന്ന് പേർ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ മൂന്ന് പേർ റിമാൻഡിലായി. പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്. രണ്ട് വർഷമായി തുടരുന്ന പീഡനത്തിനൊടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നു. തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിയമവിരുദ്ധ ഗർഭഛിദ്ര വിവരം പുറത്തറിയുന്നത്.

വയറ്റിൽ ഭ്രൂണാവശിഷ്ടങ്ങൾ തങ്ങിനിന്ന് ആരോഗ്യനില വഷളായ പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം പ്രതി അഭിജിത്തിനെതിരെ പോക്സോ നിയമപ്രകാരവും മെഡിക്കൽ സ്റ്റോർ ഉടമയടക്കമുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധ ഗർഭഛിദ്രം എന്നീ വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ ഉടമ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...