ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടു, കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കയറിയില്ല ; സിദ്ധരാമയ്യയുടെ പരാമർശം വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ പരാമർശത്തിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെ വിവാദമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകള്‍. ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കയറേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും പുറത്തു നിന്ന് പ്രാർത്ഥിച്ചാല്‍ മതിയാകുമെന്ന് അവരോട് പറയുകയായിരുന്നു. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രമാണ് പറഞ്ഞത്. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിക്കുകയാണ് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോ​ഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺ​ഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ നേരത്തെ തന്നെ കോൺഗ്രസ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉയ‍ര്‍ത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....