അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍ർമ്മയുടെ ഭാര്യ റിനികി ഭുയാനെതിരെ വ്യാജ രേഖ ചമച്ചു എന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി. പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. പവൻ ഖേരയുടെ അപേക്ഷ തള്ളിയ ഗുവാഹത്തി ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹിമന്ത ബിശ്വ ശർമ്മ പവൻ ഖേരയ്ക്കെതിരെ പാർലമെൻററി മര്യാദയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തിയതും അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാണ് കേസിന് അധാരമെന്നും വ്യക്തിസ്വാതന്ത്ര്യം കൂടി സംരക്ഷിച്ചു വേണം ഇത്തരം വിഷയങ്ങളിൽ തീർപ്പുണ്ടാക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്ന പവൻ ഖേരയുടെ ആരോപണമാണ് കേസിന് ഇടയാക്കിയത്. ആസമിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് പവൻ ഖേര വാർത്താ സമ്മേളനത്തിൽ കാണിച്ച പാസ്പോർട്ടുകൾ വ്യാജമാണെന്ന് ആസം പോലീസ് കോടതിയെ അറിയിച്ചിരുന്നു. ആസം പോലീസ് അറസ്റ്റിനായി ഡൽഹിയിൽ എത്തുന്നതറിഞ്ഞ് ഹൈദരാബാദിലേക്ക് രക്ഷപ്പെട്ട പവൻ ഖേരയ്ക്ക് ഇപ്പോൾ സുപ്രീംകോടതി ഉത്തരവ് ആശ്വാസമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...