അടുത്തയാഴ്ച അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകുമെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ. എന്നാലിപ്പോൾ തൊഴിലാളിക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാൽ അതെല്ലാം മാറും. തൊഴിലാളി വിരുദ്ധ സർക്കാർ പുറത്തുപോകുമെന്നും കെ മുരളിധരൻ വ്യക്തമാക്കി. സർ ചക്രവർത്തിയുടെ പതിപ്പാണ് പിണറായി വിജയൻ. ആശാവർക്കർമാരുൾപ്പെടെ കൂലിക്ക് വേണ്ടി സമരം ചെയ്യുന്നു. രണ്ട് ദിവസം കഴിഞ്ഞാൽ എൽ.ഡി.എഫിന് വലിയ തൊഴിലാളി സ്‌നേഹമായിരിക്കും. അടുത്തയാഴ്ച്ച അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ തൊഴിലാളി ക്ഷേമവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ല​ഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഫലം വന്ന ശേഷം തീരുമാനം എടുത്താൽ മതി. ജയിച്ചാൽ ടീം യുഡിഎഫിനാണ് ക്രെഡിറ്റ്. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...